സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം
Wednesday, February 21, 2024 7:01 PM IST
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. അരുണാചൽപ്രദേശിൽ നടന്ന മത്സരത്തിൽ ആസാമും കേരളവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് കേരളം വിജയിച്ചത്.
മത്സരം ആരംഭിച്ച് 19 ആം മിനുറ്റിൽ കേരളം ലീഡുയർത്തി. ആദ്യ പകുതി 1-0 എന്ന നിലയിലാണ് അവസാനിച്ചത്.
67 ആം മിനുറ്റിൽ ലീഡ് ഇരട്ടിപ്പിച്ച കേരളം 94 ആം മിനുറ്റിലെ നിജോ ഗിൽബർട്ടിന്റെ ഗോളോടെ വിജയത്തിലെത്തുകയായിരുന്നു.