തുടങ്ങിയിട്ടേയുള്ളൂ... വനംവകുപ്പിന്റെയും ഫ്യൂസ് ഊരി കെഎസ്ഇബി
Wednesday, February 21, 2024 2:55 PM IST
പത്തനംതിട്ട: എറണാകുളം കളക്ടറേറ്റിനു പിന്നാലെ വനംവകുപ്പിന്റെയും ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡിഎഫ്ഒ, ദ്രുതകർമസേന ഉൾപ്പെടെയുള്ള വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസാണ് ഊരിയത്. വൈദ്യുതി ബില്ലിൽ കുടിശികയുള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി.
ഒരുതവണത്തെ കുടിശിക മാത്രമാണുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. തുക വളരെ വേഗം കണ്ടെത്തി അടയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നല്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ബിൽ കുടിശികയെത്തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരിയിരുന്നു. പിന്നീട് മാർച്ച് 31നകം കുടിശിക തീർക്കാമെന്ന് കളക്ടറുടെ ഉറപ്പിനെത്തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.