ബി​ഹാ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബി​ഹാ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, February 21, 2024 7:52 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ക്ഷി​സാ​രാ​യി ജി​ല്ല​യി​ലെ രാം​ഗ​ഡ് ചൗ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള ജു​ലോ​ന ഗ്രാ​മ​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത 30 ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​കെ 14 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ട്ടു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ക്കി​യു​ള്ള​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​ൽ​സി​യി​ൽ നി​ന്ന് ല​ക്ഷി​സ​രാ​യി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<