കരുവന്നൂർ പാലത്തെ ആത്മഹത്യാ മുനമ്പാക്കി മാറ്റില്ല; വയർഫെൻസിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി
Wednesday, February 21, 2024 1:48 AM IST
തൃശൂർ: കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ പതിവാകുന്നതിനാൽ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ ഡോ. ആര്. ബിന്ദു. പാലത്തെ ഒരു ആത്മഹത്യാ മുനന്പാക്കി മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലത്തിന്റെ വശങ്ങളില് വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും ആർ. ബിന്ദു അറിയിച്ചു.
ചൊവ്വാഴ്ച വീട്ടമ്മ കരുവന്നൂർ പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തിരിന്നു. ആഴ്ചകൾക്ക് മുമ്പും സമാനമായി മറ്റൊരു സ്ത്രീ പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു. ആതമഹത്യകൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ.