തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ
Tuesday, February 20, 2024 7:53 PM IST
തിരുവനന്തപുരം: ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗര സ്വദേശി കെ.കെ. ഭവനിൽ അനിൽ കുമാർ (55) , ഭാര്യ ഷീബ (50) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദമ്പതികൾ പുറത്ത് വരാതിരുന്നതോടെ ബന്ധു വാതിൽ തള്ളി തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056.)