എസ്എഫ്ഐ - കെഎസ്യു സംഘർഷം; നിരവധി പേർക്ക് പരിക്ക്
Monday, February 19, 2024 6:13 PM IST
തിരുവനന്തപുരം: ലോ കോളജിലുണ്ടായ എസ്എ ഫ്ഐ-കെഎസ്യു സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കോളജ് പരിസരത്തുവച്ച് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കെഎസ്യു പ്രവർത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ രാവിലെ വാക്കു തര്‍ക്കമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് ഉച്ചയ്ക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.