നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും
Monday, February 19, 2024 4:28 PM IST
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റില്‍ ടെസ്റ്റിൽ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചാവും അവസാന ടെസ്റ്റില്‍ ബുംറയെ ഉൾപ്പെടുത്തണോയെന്ന് തീരുമാനിക്കുകയെന്നും റിപ്പോർട്ടുണ്ട്.
17 വിക്കറ്റുമായി പരമ്പരയില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറാണ് നിലവില്‍ ബുംറ. പരിക്ക് മൂലം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കാതിരുന്ന മധ്യനിര ബാറ്റ്സ്മാൻ കെ.എല്‍. രാഹുല്‍ റാഞ്ചി ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്.
അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയെങ്കിലും ശാരീരികക്ഷമത തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 23ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.