വീണ്ടും കേരളത്തിലേക്ക്; ബേലൂർ മഖ്ന മടങ്ങി വരുന്നു
Monday, February 19, 2024 7:15 AM IST
കൽപ്പറ്റ: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്ന എന്ന കാട്ടാന വീണ്ടും മടങ്ങി വരുന്നതായി വിവരം. ആന കേരള - കർണാടക അതിർത്തിക്കടുത്ത് എത്തിയതായി വനംവകുപ്പ് അറിയിച്ചു.
ആന ഞായറാഴ്ച ഉച്ചയ്ക്കുശേഷം നാഗാർഹോള കടന്നിരുന്നു. എന്നാൽ രാത്രിയോടെ ആന തിരിച്ചു വരുമെന്ന് ദൗത്യ സംഘം പ്രതീക്ഷിച്ചിരുന്നു. വനംവകുപ്പിന്റെ പ്രതീക്ഷ തെറ്റാതെ ആന അതിർത്തിക്കടുത്ത് എത്തിയെന്നാണ് പുതിയ വിവരം.
അതേസമയം ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്.