രാ​ജ്കോ​ട്ട്: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. 434 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. 557 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പ​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 122 റ​ൺ​സി​നാ​ണ് പു​റ​ത്താ​യ​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-1 എ​ന്ന നി​ല​യി​ൽ മു​ന്നി​ലെ​ത്തി.

റ​ണ്‍​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടെ​സ്റ്റി​ലെ ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും വ​ലി​യ വി​ജ​യ​മാ​ര്‍​ജി​നാ​ണി​ത്. 1934നു​ശേ​ഷം ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ തോ​ല്‍​വി​യു​മാ​ണി​ത്. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി കു​ല്‍​ദീ​പ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ബു​മ്ര​യും അ​ശ്വി​നും ചേ​ര്‍​ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

ഇ​ന്ത്യ​ക്കാ​യി ഒ​രു മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് വി​ക്ക​റ്റും സെ​ഞ്ചു​റി​യും നേ​ടു​ന്ന നാ​ലാ​മ​ത്തെ താ​ര​മാ​ണ് ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജ​ഡേ​ജ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. അ​ശ്വി​ന് ശേ​ഷം ഈ ​നേ​ട്ടം ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന താ​ര​വും ജ​ഡേ​ജ​യാ​ണ്.