ബേലൂർ മഖ്ന നാഗർഹോളയിൽ; ദൗത്യം പ്രതിസന്ധിയിൽ
Sunday, February 18, 2024 4:56 PM IST
വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരള അതിൽത്തി കടന്ന് നാഗർഹോളയിലെത്തിയെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.
വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് ആനയുള്ളത്. കർണാടത വനമേഖലയിൽ ഉൾവനത്തിലേയ്ക്കാണ് ആന സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കർണാടക വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് നിലവിൽ ബേലൂർ മഖ്നയുള്ളത്.
ഇന്ന് പകൽ ആന കേരളത്തിലെത്താൻ സാധ്യതയില്ല. രാത്രിയോടെ ആന തിരിച്ചെത്തുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. അതിവേഗത്തിലുള്ള ആനയുടെ സഞ്ചാരം ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.