നരേന്ദ്രമോദി രാജ്യത്തെ അഴിമതി തുടച്ചുമാറ്റി: അമിത്ഷാ
Sunday, February 18, 2024 3:42 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അധികാരത്തിലെത്തിയശേഷം അഴിമതിയും ജാതീയതയും തുടച്ചുമാറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ദേശിയ കണ്‍വെൻഷനിടെ ഞായറാഴ്ചയാണ് അമിത്ഷായുടെ പരാമർശം.
പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെയും ഇന്ത്യാ മുന്നണിയെയും ഷാ കടന്നാക്രമിച്ചു. രാജ്യത്തെ ദളിതർക്കും തിരസ്കരിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിന് ബിജെപി സർക്കാരാണ് സഹായിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
മുൻപുണ്ടായിരുന്ന കോൺഗ്രസിന് ഇതിൽ യാതൊന്നും അവകാശപ്പെടാനില്ല. ഇന്ത്യാ മുന്നണിക്ക് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാവില്ലെന്നും അമിത്ഷാ പറഞ്ഞു.