ഛത്തീസ്ഗഢിൽ പുക ശ്വസിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
Saturday, February 17, 2024 11:05 PM IST
റായ്പുര്‍: അഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ബിലായ്യിലുണ്ടായ അപകടത്തിൽ ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭിലായ് സുഭേല സർക്കാർ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഭിലായ് ഗാന്ധിനഗർ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.