സ്വത്തുതർക്കത്തെ തുടർന്ന് ഇരട്ടക്കൊലപാതകം; പ്രതിക്ക് വധശിക്ഷ
Saturday, February 17, 2024 3:58 PM IST
ലക്നോ: സ്വത്തുതർക്കത്തെ തുടർന്ന് പത്ത് വർഷംമുമ്പ് ഇരട്ടക്കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷയും 2.25 ലക്ഷം പിഴയും. ഉത്തർപ്രദേശ് സ്വദേശിയായ ബെൻജിത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്.
2014 ലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. രാജേന്ദ്രകുമാർ എന്നയാളുടെ പരാതിയിലാണ് ഇയാൾക്കെതിരേ കേസെടുത്തത്. സ്വത്തുതർക്കത്തെ തുടർന്ന് രാജേന്ദ്രകുമാറിന്റെ 14 വയസുള്ള മകളെയും സഹോദരനെയും ഇയാൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഈ കേസിലുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി യാതൊരുവിധത്തിലെ ദയയും അർഹിക്കുന്നില്ല. അതിനാൽ ഇയാൾക്ക് വധശിക്ഷ വിധിക്കുന്നതായി കോടതി വ്യക്തമാക്കി. സമൂഹത്തോട് നീതിപുലർത്തുന്ന വിധിയാണ് ഇതെന്നും കോടതി പറഞ്ഞു.