കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിലെത്തിച്ചു
Saturday, February 17, 2024 9:38 AM IST
വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിലെത്തിച്ചു. കോഴിക്കോട്ടു നിന്നും രാവിലെയാണ് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. പുൽപ്പള്ളിയിലേക്കാണ് മൃതദേഹം ആദ്യമെത്തിക്കുക.
ബത്തേരി, കൽപ്പറ്റ എംഎൽഎമാർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പുൽപ്പള്ളിയിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
മൃതദേഹവുമായി ആളുകള്‍ സിവില്സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സൂചനയുണ്ട്. ഇതിനുളള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടില്‍ മൂന്ന് മുന്നണികളും ചേര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ജില്ലയിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്.
ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.