ബേലൂർ മഖ്ന ഇരുന്പുപാലം കോളനിക്കടുത്ത്; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Saturday, February 17, 2024 7:47 AM IST
മാനന്തവാടി: പയ്യന്പള്ളി ചാലിഗദ്ദയിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ കർഷകൻ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ (ബേലൂർ മഖ്ന) മയക്കുവെടിവച്ച് പിടിക്കാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുന്നു. ആന ഇരുന്പുപാലം കോളനിക്കടുത്തുള്ളതായി സിഗ്നൽ ലഭിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ മയക്കുവെടി പ്രയോഗിക്കാൻ കഴിയുന്നവിധത്തിൽ ആനയെ കണ്ടുകിട്ടാത്തതാണു ദൗത്യത്തിനു വിഘാതമായത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയയും കർണാടകയിൽനിന്നെത്തിയ 25 വനപാലകരും ഉൾപ്പെടുന്നതാണ് ദൗത്യസംഘം.
ആനയുടെ നീക്കം സാറ്റലൈറ്റ് സിഗ്നൽ ഉപയോഗിച്ചു മോണിറ്റർ ചെയ്യുന്നുണ്ട്.