ബാങ്കുകളെ വഞ്ചിച്ചു; ഡോണാൾഡ് ട്രംപിനെതിരേ കോടതിവിധി
Saturday, February 17, 2024 3:01 AM IST
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരേ കോടതിവിധി. ന്യൂയോർക്കിൽ വായ്പകൾക്ക് അപേക്ഷിക്കുന്നതിൽനിന്നു മൂന്ന് വർഷം ട്രംപിനെ കോടതി വിലക്കി.
വിലക്കിന് പുറമേ 355 മില്ല്യണ്‍ ഡോളർ പിഴയായും കോടതി വിധിച്ചു. ബിസിനസ് മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്കിനെ വഞ്ചിച്ചു എന്ന കേസിലാണ് അദ്ദേഹത്തിനെതിരേ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്.
വിധിപ്രകാരം അദ്ദേഹത്തിനു ന്യൂയോർക്കിൽ കമ്പനി ഓഫീസറായോ ഡയറക്ടറായോ ചുമതല വഹിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തനിക്കെതിരായ കോടതിവിധിക്കെതിരേ അപ്പീൽ നൽകുമന്ന് ട്രംപ് അറിയിച്ചു.