മിഷൻ ബേലൂർ മഖ്ന; ആറാംദിവസവും തുടരും
Friday, February 16, 2024 7:50 AM IST
കൽപ്പറ്റ: ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. തുടർച്ചയായാ ആറാംനാളാണ് ആനയെ പിടികൂടാനുള്ള ശ്രമവുമായി ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
റേഡിയോകോളറിൽനിന്ന് അവസാനമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പനവല്ലി എമ്മടിയിൽ മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയുടെ വേഗത്തിലുള്ള സഞ്ചാരം ദൗത്യസംഘത്തിന് വെല്ലുവിളിയാണ്.
ദൗത്യസംഘത്തിന് ദൃശ്യമായ സ്ഥലത്താണ് മോഴയെങ്കിലും ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം ദൗത്യത്തിന് അനുയോജ്യമല്ലാത്തതും തിരിച്ചടിയാണ്. ആനയെ പിടികൂടാനായി കർണാടകയിൽനിന്ന് പ്രത്യേക സംഘം വയനാട്ടിൽ എച്ചിയിട്ടുണ്ട്. ഈ സംഘവും ഇന്ന് ദൗത്യത്തിനൊപ്പം ചേരുമന്നാണ് വിവരം.