രോഹിത്തിനും ജഡേജയ്ക്കും സെഞ്ചുറി; അരങ്ങേറ്റം ഗംഭീരമാക്കി സര്‍ഫറാസ് ഖാന്
Thursday, February 15, 2024 5:40 PM IST
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറി കരുത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. മുപ്പത്തിമൂന്ന് റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ടമായ ഇന്ത്യയെ തുണച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും രക്ഷാപ്രവർത്തനമാണ്.
110 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച്മാന് കുല്‍ദീപ് യാദവുമാണ് ക്രീസില്‍. അരങ്ങേറ്റ ടെസ്റ്റ് കളിച്ച സര്‍ഫറാസ് ഖാന് 66 പന്തില്‍ 61 റണ്‍സെടുത്ത് റണ്ണൗട്ടായി. ക്യാപ്റ്റൻ രോഹിത് 131 റണ്‍സ് നേടി.ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്നും ടോം ഹാര്‍ട്ലി ഒരു വിക്കറ്റും വീഴ്ത്തി.