"ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ്' വെ​ള്ളി​യാ​ഴ്ച; കേ​ര​ള​ത്തി​ൽ ഏ​ശി​ല്ല
"ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ്' വെ​ള്ളി​യാ​ഴ്ച; കേ​ര​ള​ത്തി​ൽ ഏ​ശി​ല്ല
Thursday, February 15, 2024 12:57 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും (എ​സ്കെ​എം) സെ​ന്‍​ട്ര​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ആ​ഹ്വാ​നം ചെ​യ്ത "ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കും.

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കു 12 മു​ത​ൽ നാ​ല് വ​രെ റോ​ഡ് ത​ട​യ​ലും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ തു​ട​രു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ​ന്ദ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ബ​ന്ദി​ന് ആ​ഹ്വ​നം ചെ​യ്ത​ത്.


കാ​ര്‍​ഷി​ക, തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ള്‍ സ്തം​ഭി​പ്പി​ക്കു​മെ​ന്നു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ജ​ന​ജീ​വി​ത​ത്തി​നു ത​ട​സ​മു​ണ്ടാ​കി​ല്ല.

രാ​വി​ലെ 10നു ​രാ​ജ്ഭ​വ​നു മു​ന്നി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നു സം​സ്ഥാ​ന​ത്തെ സ​മ​ര​സ​മി​തി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​നും കേ​ര​ള ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ എം. ​വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<