സിഎംആർഎല്ലിന്റെ കരിമണൽ ഖനനം; ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും
Thursday, February 15, 2024 6:38 AM IST
ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം ചോദ്യംചെയ്തുള്ള ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. പത്ത് ലക്ഷം ടണ്‍ കരിമണൽ സിഎംആർഎൽ തോട്ടപ്പള്ളിയിൽനിന്ന് കടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ നൽകിയ ഹർജിയിലാണ് ഇന്ന് വാദം കേൾക്കുക. സംസ്ഥാന സർക്കാരിന്റെയും സിഎംആർഎല്ലിന്റെയും വാദമാണ് ഇന്ന് നടക്കുക.
99 കോടിയോളം രൂപ വിലമതിക്കുന്ന കരിമണലാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയത്. കരിമണൽ എടുക്കാൻ അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.