ചെ​ന്നൈ: ന​ടി ഗൗ​ത​മി എ​ഐ​എ​ഡി​എം​കെ​യി​ല്‍ ചേ​ര്‍​ന്നു. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം. അ​ടു​ത്തി​ടെ ബി​ജെ​പി​യു​മാ​യു​ള്ള 27 വ​ര്‍​ഷ​ത്തെ ബ​ന്ധം ഗൗ​ത​മി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു

വ്യ​ക്തി​പ​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും നേ​താ​ക്ക​ളി​ല്‍ നി​ന്നും പി​ന്തു​ണ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ വി​ശ്വാ​സ വ​ഞ്ച​ന​കാ​ണി​ച്ച് ത​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത വ്യ​ക്തി​യെ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചു​താ​യി രാ​ജി​ക്ക​ത്തി​ല്‍ ഗൗ​ത​മി ആ​രോ​പി​ച്ചി​രു​ന്നു.

അ​ള​ഗ​പ്പ​ന്‍ എ​ന്ന വ്യ​ക്തി​യു​മാ​യി ഗൗ​ത​മി​ക്കു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി വി​ടു​ന്ന​തി​ലേ​ക്ക് വ​രെ ന​യി​ച്ച​ത്. ഗൗ​ത​മി​യു​ടെ പേ​രി​ലു​ള്ള വ​സ്തു​വ​ക​ക​ള്‍ നോ​ക്കി ന​ട​ത്തു​ന്ന​തി​നാ​യി അ​ള​ഗ​പ്പ​നേ​യാ​ണ് താ​രം നി​യോ​ഗി​ച്ച​ത്.

എ​ന്നാ​ല്‍ അ​ള​ഗ​പ്പ​ന്‍ ഗൗ​ത​മി​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പാ​ര്‍​ട്ടി പി​ന്തു​ണ​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് താ​രം ബി​ജെ​പി വി​ട്ട​ത്.