മാസപ്പടി: സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ കൊള്ളയെന്ന് വി. മുരളീധരൻ
Wednesday, February 14, 2024 6:15 PM IST
ന്യൂഡൽഹി: മാസപ്പടി ഇടപാടിൽ നടന്നത് സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ കൊള്ളയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിമണൽ കന്പനിയുടെ കരാർ റദ്ദാക്കാൻ നാല് വർഷം കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു. 2019 മുതൽ ഫയൽ മുന്നിൽവന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സിഎംആര്എലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിനുശേഷം മാത്രമായിരുന്നു. ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18നാണ്. അതേസമയം 2019 ലെ കേന്ദ്ര നിയമ പ്രകാരം തന്നെ കരാർ റദ്ദാക്കാമായിരുന്നു. ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കിയായിരുന്നു കേന്ദ്ര നിയമം.