നടന്നു പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് കുഴിയില്‍വീണു; വയോധികന് മരിച്ചു
Wednesday, February 14, 2024 3:56 PM IST
തിരുവനന്തപുരം: നടന്നുപോകുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയില്‍വീണ് വയോധികന് മരിച്ചു. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനില്‍ സോമന് (63) ആണ് മരിച്ചത്. ആര്യനാട് കുളപ്പടയിലാണ് സംഭവം.
റബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം. സോമന് നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു.
സോമന്റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പോലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്.