ആസിഫ് അലി സർദാരിയെ വീണ്ടും പാക്കിസ്ഥാന്റെ പ്രസിഡന്റ് ആക്കണം: ബിലാവൽ ഭൂട്ടോ
Wednesday, February 14, 2024 6:37 AM IST
ഇസ്ലാമബാദ്: പിതാവ് ആസിഫ് അലി സർദാരിയെ വീണ്ടും പാക്കിസ്ഥാന്റെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി.
“ഞാൻ ഇത് പറയുന്നത് അദ്ദേഹം എന്റെ പിതാവായതുകൊണ്ടല്ല. രാജ്യം ഇപ്പോൾ വലിയ പ്രതിസന്ധിയിലായതിനാലാണ് ഞാൻ ഇത് പറയുന്നത്, ആർക്കെങ്കിലും ഈ തീ അണക്കാൻ കഴിയുമെങ്കിൽ അത് ആസിഫ് അലി സർദാരിയാണ്യ” ബിലാവൽ പറഞ്ഞു.
68 കാരനായ പിപിപി അധ്യക്ഷൻ ആസിഫ് അലി സർദാരി 2008 മുതൽ 2013 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു. നിലവിലെ പാക്കിസ്ഥാൻ പ്രസിഡന്റ് ഡോ. ആരിഫ് അൽവി അടുത്ത മാസം രാജിവെക്കും.