തിരുവനന്തപുരത്തു നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി
Tuesday, February 13, 2024 8:31 PM IST
തിരുവനന്തപുരം: നാലാഞ്ചിറയില്‍ നിന്ന് കാണാതായ12 വയസുകാരനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറു വരെ കുട്ടി വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുറവംകോണത്ത് നിന്ന് കണ്ടെത്തി. പിന്നീട് കുട്ടിയെ മതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.