കോ­​ഴി­​ക്കോ­​ട്: ഗോ​ഡ്‌­​സെ­​യെ പ്ര­​കീ​ര്‍­​ത്തി­​ച്ച് ഫേ­​സ്­​ബു­​ക്കി​ല്‍ ക​മന്‍റി­​ട്ട എ​ന്‍­​ഐ­​ടി അ­​ധ്യാ​പി­​ക ഷൈ​ജ ആ​ണ്ട​വ​ന്‍ ഇ​ന്ന് പൊ­​ലീ­​സ് സ്റ്റേ­​ഷ­​നി​ല്‍ ഹാ­​ജ­​രാ­​കി​ല്ല. ആ​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി ഇ­​ന്ന് ഹാ­​ജ­​രാ­​കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്ന് ഇ­​വ​ര്‍ കു­​ന്ന­​മം­​ഗ​ലം പോ­​ലീ­​സി­​നെ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സ​മ​യം നീ​ട്ടി ചോ​ദി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​മെ­​ന്നും ഇ­​വ​ര്‍ അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്. കേ­​സി​ല്‍ പൊ​ലീ​സ് നേ​ര​ത്തെ ഷൈ​ജ ആ​ണ്ട​വ​ന്‍റെ വീ​ട്ടി​ലെ­​ത്തി ഇ­​വ​രെ ഒ​രു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു­​ന്നു. കൂ­​ടു­​ത​ല്‍ വി­​ശ­​ദ​മാ​യ ചോ​ദ്യം ചെ­​യ്യ­​ലി­​നാ­​ണ് സ്‌­​റ്റേ­​ഷ­​നി​ല്‍ ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട​ത്.

ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​തി​ന് ഗോ­​ഡ്‌­​സെ­​യെ­​ക്കു­​റി­​ച്ച് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഷൈ​ജ ആ​ണ്ട​വ​ന്‍റെ വി​വാ​ദ ക­​മ​ന്‍റ്. സം­​ഭ­​വ­​ത്തി​ല്‍ ക­​ലാ​പാ​ഹ്വാ­​ന­​ത്തി­​നാ­​ണ് പോ­​ലീ​സ് ഷൈ­​ജ­​യ്‌­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്ത​ത്.

ക​മ​ന്‍റിട്ട​ത് താ​ന്‍ ത­​ന്നെ­​യാ­​ണെ­​ന്ന് ഇ­​വ​ര്‍ ചോ​ദ്യം ചെ­​യ്യ­​ലി​ല്‍ സ­​മ്മ­​തി­​ച്ചി­​രു­​ന്നു. എ​ന്നാ​ല്‍ ആ​രെ​യും അ​വ​ഹേ​ളി​ക്കാ​ന്‍ ഉ­​ദ്ദേ­​ശ്യ­​മി­​ല്ലെ­​ന്നാ­​ണ് വാ​ദം.