ജനറൽ ബിപിൻ റാവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രതിരോധ മന്ത്രി
Tuesday, February 13, 2024 2:55 AM IST
ഡെറാഡൂൺ: രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡെറാഡൂണിലെ ടൺസ് ബ്രിഡ്ജ് സ്കൂളിലാണ് പ്രതിമ സ്ഥാപിച്ചത്.
ഭാവി തലമുറകൾക്ക് പ്രചോദനമായി നിലകൊള്ളുന്ന ധീര സൈനികനായിരുന്നു ജനറൽ റാവത്തെന്ന് പ്രതിരോധമന്ത്രി ഓർമിച്ചു. "ജനറൽ റാവത്തിന്റെ വിയോഗം രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും രാജ്യസ്നേഹവും അവസാനം വരെ അനുഭവിച്ചറിയാൻ കഴിഞ്ഞു'. അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിലാണ് ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും12 സൈനികരും മരിച്ചത്.