ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്: രവീന്ദ്ര ജഡേജയും കെ.എല്‍.രാഹുലും മടങ്ങിയെത്തി
Saturday, February 10, 2024 7:19 PM IST
മുംബൈ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റ്സ്മാൻ കെ.എല്‍. രാഹുലും മടങ്ങിയെത്തി.
എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കുക.അതേസമയം വിരാട് കോഹ്ലിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ട ശ്രേയസ് അയ്യരെ അവസാന മൂന്ന് പോരാട്ടങ്ങള്‍ക്കായി പരിഗണിച്ചില്ല.
ബംഗാള്‍ പേസര്‍ ആകാശ് ദീപിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. രണ്ടാം ടെസ്റ്റില്‍ വിശ്രമമെടുത്ത പേസര്‍ മുഹമ്മജ് സിറാജും ടീമിലേക്ക് തിരികെയെത്തി. ആവേഷ് ഖാന് പകരക്കാരനായി പേസര്‍ ആകാശ് ദീപ് ഇടംപിടിച്ചു.
രവീന്ദ്ര ജഡേജയുടെ വരവോടെ സ്പിന്‍ ഓള്‍റൗണ്ടര്‍ സൗരഭ് കുമാറിന് ടീമിലെ സ്ഥാനം നഷ്ടമായി. കെ.എസ്. ഭരത് വിക്കറ്റ് കീപ്പറായി തുടരും. അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജൂരെല്‍, കെ.എസ്. ഭരത്, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.