കാട്ടാനയുടെ ആക്രമണം; സർക്കാരിന്റേത് ഗുരുതരമായ അനാസ്ഥയെന്ന് ടി. സിദ്ദിഖ്
Saturday, February 10, 2024 10:52 AM IST
വയനാട്: വയനാട്ടിൽ മനുഷ്യവാസമേഖലകളിൽ വന്യമൃഗങ്ങൾ കടന്നാക്രമിക്കുന്ന അവസ്ഥയുണ്ടായെന്ന് ടി. സിദ്ദിഖ് എംഎൽഎ. വീടാണ് നമ്മുടെ അഭയകേന്ദ്രം. ആ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്തത്. ഈ ആനയെ ട്രാക്ക് ചെയ്യേണ്ടത് വനംവകുപ്പാണ്. വനംവകുപ്പിനുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ ഒന്നാംപ്രതി വനംമന്ത്രിയെന്നും സിദ്ദിഖ് പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.