കൊല്ലത്ത് ദമ്പതിമാര്‍ രണ്ടിടത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Saturday, February 10, 2024 3:46 AM IST
കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറെയും ഭാര്യയെയും രണ്ടിടത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആവണീശ്വരത്താണ് സംഭവം. കെഎസ്ആര്‍ടിസി ജീവനക്കാരനായ വിജേഷിനെയും ഭാര്യ രജിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നില്‍വച്ച് മിനിലോറിക്ക് മുന്നില്‍ ചാടിയാണ് രജി മരിച്ചത്. തുടര്‍ന്ന് കാണാതായ വിജേഷിനായി അന്വേഷണം നടക്കുന്നതിനിടെ ഇയാളെ ആയിരവല്ലി പാറയ്ക്കു സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ആതമഹത്യയ്ക്കു കാരണമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.