വയനാട്ടിൽ വാച്ചർക്ക് നേരെ വന്യജീവി ആക്രമണം
Friday, February 9, 2024 10:39 PM IST
മാനന്തവാടി: വയനാട്ടില്‍ വനംവകുപ്പ് വാച്ചര്‍ക്കുനേരെ വന്യജീവിയുടെ ആക്രമണം. വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് സംഭവം. അരണപ്പാറ ഭാഗത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
വനംവകുപ്പിലെ താത്കാലിക വാച്ചർ വെങ്കിട്ട ദാസിനെയാണ് വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. രാത്രി 8.45നായിരുന്നു സംഭവം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.