ഡൽഹി പ്രക്ഷോഭം രാജ്യം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി
Friday, February 9, 2024 7:29 PM IST
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭം രാജ്യം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യജമാന മനോഭാവത്തോടെ കേന്ദ്രം പെരുമാറാൻ പാടില്ല. ബിജെപിയോട് കേരളത്തിലെ കോണ്‍ഗ്രസുകാർക്ക് മൃദുസമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും നേതാക്കളുടെയും സംഘം കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ കേന്ദ്രസർക്കാരിന്റെ സമീപനത്തിനെതിരേ നടത്തിയ പ്രതിഷേധസമരത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും എത്തിയിരുന്നു.
കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധിയായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ, വിസികെ നേതാവ് തിരുമാവളൻ
സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ഗോവിന്ദൻ, കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, കേരള കോണ്‍ഗ്രസ്- ബി നേതാവും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ, എൽജെഡി നേതാവ് കെ.പി. മോഹനൻ എന്നിവരും കേരളത്തിൽനിന്നുള്ള മറ്റു മന്ത്രിമാരും ഇടതുപക്ഷ എംപിമാരും എംഎൽഎമാരും സിപിഎം, സിപിഐ നേതാക്കളും പ്രതിഷേധയോഗത്തിൽ പങ്കെടുത്തിരുന്നു.