എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് അജിത് പവാര്‍ പക്ഷം; ബാധകമല്ലെന്ന് മന്ത്രി
Friday, February 9, 2024 5:29 PM IST
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്നു എൻസിപി അജിത് പവാര്‍ പക്ഷം. എൻസിപി ദേശീയ ജനറല്‍ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്.
ശരദ് പവാറിനൊപ്പം നില്ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കും. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
അജിത് പവാര്‍ പക്ഷത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറാണ് യഥാര്‍ഥ എന്‍സിപി എന്നു ശശീന്ദ്രന് പറയുന്നെങ്കില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവയ്ക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്.
യഥാർഥ എന്‍സിപി ശരദ് പവാറിന്റേതാണെന്ന് ശശീന്ദ്രന് ഡൽഹിയിൽ പ്രതികരിച്ചു. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന് പറഞ്ഞിരുന്നു.