ശിവസേനാ നേതാവിന്റെ കൊലപാതകം; അക്രമി ഉപയോഗിച്ചത് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക്
Friday, February 9, 2024 3:47 PM IST
മുംബൈ: ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഗോസാൽക്കറെ കൊലപ്പെടുത്താന്‍ അക്രമി മൗറിസ് നൊറോണ ഉപയോഗിച്ചത് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക്. ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അമേരേന്ദ്ര മിശ്രയുടെ തോക്കുപയോഗിച്ചാണ് നിറയൊഴിച്ചതെന്നാണ് കണ്ടെത്തല്‍.
മിശ്രയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ നൊറോണയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ചയാണ് ശിവസേന നേതാവും മുൻ കൗൺസിലറുമായ വിനോദ് ഗോസാല്‍ക്കറുടെ മകൻ അഭിഷേക് ഗോസാൽക്കർ കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് നൊറോണയാണ് വെടിയുതിർത്തത്.
പിന്നീട് ഇയാള്‍ നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.