ശിവസേന നേതാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി
Friday, February 9, 2024 11:35 AM IST
മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഗോസാൽക്കർ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് ശിവസേന നേതാവും മുൻ കൗൺസിലറുമായ വിനോദ് ഗോസാല്‍ക്കറുടെ മകൻ അഭിഷേക് ഗോസാൽക്കർ കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായിയാണ് വെടിയുതിർത്തത്. പിന്നീട് ഇയാള്‍ നിറയൊഴിച്ച് ജീവനൊടുക്കി. മൗറിസ് ഭായുടെ ഓഫീസില്‍ വച്ചായിരുന്നു സംഭവം.
അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയശേഷം വെടിയുതിർക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.