ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവച്ചു കൊന്നു
Thursday, February 8, 2024 11:08 PM IST
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു. ശിവസേന നേതാവും മുൻ കൗൺസിലറുമായി വിനോദ് ഗോസാല്‍ക്കറുടെ മകൻ അഭിഷ്ക് ഗോസാൽക്കർ ആണ് കൊല്ലപ്പെട്ടത്.
അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായിയാണ് വെടിയുതിർത്തത്. പിന്നീട് ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മൗറിസ് ഭായുടെ ഓഫീസില്‍ വച്ചായിരുന്നു സംഭവം.
അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയശേഷം വെടിയുതിർക്കുകയായിരുന്നു.