കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിന് വീണ്ടും ഈഡി നോട്ടീസ്
Wednesday, February 7, 2024 8:39 PM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകൻ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഈഡി നോട്ടീസ്. ബന്ധപ്പെട്ട രേഖകളുമായി ചൊവ്വാഴ്ച ഈഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് തുടർച്ചയായ സമൻസ് അയയ്ക്കുന്നത് ചോദ്യംചെയ്ത് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നിയമവിരുദ്ധമായ സമൻസ് റെദ്ദാക്കണം എന്നായിരുന്നു ഐസക്കിന്റെ ആവശ്യം. ഇത് ഒന്പതിന് പരിഗണിക്കാനിരിക്കെയാണ് ഈഡി വീണ്ടും നോട്ടീസയച്ചത്.
മുൻപ് പലതവണ ഈ വിഷയത്തിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈഡി തോമസ് ഐസക്കിന് നോട്ടീസയച്ചിരുന്നു. എന്നാൽ ഹാജരാകാതെ ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.