പി.മോഹനന്റെ മകന് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവം; കേസെടുക്കാതെ പോലീസ്
Tuesday, February 6, 2024 10:27 AM IST
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പോലീസ്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന് ജൂലിയസ് നികാസിനെതിരായ നടപടി പോലീസ് പിഴയില്‍ ഒതുക്കുകയായിരുന്നു. കസബ പോലീസാണ് ഇയാളില്‍നിന്ന് ആയിരം രൂപ പിഴ ഈടാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗോവ ഗവര്‍ണര്‍ കോഴിക്കോട് മുഫീസല്‍ സ്റ്റാന്‍ഡ് വഴി പോകുമ്പോള്‍ വാഹനവ്യൂഹത്തിലേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
അതേസമയം ബോധപൂര്‍വമാണ് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റിയതെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും ഗോവ രാജ്ഭവന് അറിയിച്ചു.