ബാങ്കോക്കിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
Monday, February 5, 2024 11:55 PM IST
കൊച്ചി: ബാങ്കോക്കിൽ നിന്നും കടത്തിക്കൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവുമായി ഒരാളെ കസ്റ്റംസ് പിടികൂടി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വയനാട് സ്വദേശിയായ ഡെന്നിയാണ് പിടിയിലായത്.
ഇയാളുടെ ബാഗേജിനകത്തുനിന്ന് എട്ട് പായ്ക്കറ്റുകളിലായി 3299 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.