കന്നി സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കി രചിന് രവീന്ദ്ര; ദക്ഷിണാഫ്രിക്ക പതറുന്നു
Monday, February 5, 2024 8:11 PM IST
മൗണ്ട് മാംഗനുയി: കന്നി സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കിയ രചിന് രവീന്ദ്രയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലന്‍ഡിന് കൂറ്റൻ സ്കോർ.
ന്യൂസിലന്‍ഡിന്റെ 511 റണ്‍സിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 366 പന്തുകള്‍ നേരിട്ട ഇന്ത്യൻ വംശജനായ രചിന് 26 ഫോറും മൂന്ന് സിക്സും സഹിതം 240 റണ്‍സെടുത്തു. മുൻ നായകൻ കെയ്ന്‍ വില്ല്യംസൺ 118 റൺസെടുത്തു.
ദീർഘ നാളത്തെ ഇടവേളയ്ക്കുശേഷം ന്യൂസിലന്‍ഡ് ടീമിൽ തിരിച്ചെത്തിയ പേസർ കെയ്ൽ ജാമിസൺ രണ്ടുവിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി നീല്‍ ബ്രാന്‍ഡ് 119 റൺസ് വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി.