മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പോലീസിൽ പരാതി
Sunday, February 4, 2024 7:02 AM IST
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പ്രസ്താവന പോസ്റ്റ് ചെയ്തതിന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ സുരണ്യ അയ്യർക്കെതിരെ പോലീസ് പരാതി.
2024 ജനുവരി 20നും മറ്റ് തീയതികളിലും സുരണ്യ അയ്യർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് പരാതിക്കാരനായ സുപ്രീംകോടതി അഭിഭാഷകനും ബിജെപി നേതാവുമായ അജയ് അഗർവാൾ ആരോപിച്ചു.
ജനുവരി 20ന് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിന്റെ ലിങ്കും അദ്ദേഹം ഡൽഹി സൈബർ ക്രൈം പോലീസിൽ നൽകി. അതിനിടെ, അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമലല്ലയുടെ 'പ്രാൺ പ്രതിഷ്ഠ'യുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് പങ്കുവച്ചതിന് ഡൽഹിയിലെ ജംഗ്പുര എക്സ്റ്റൻഷന്റെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) സുരണ്യ അയ്യരോട് താമസം മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.