കൂടുതൽ അന്തർസംസ്ഥാന സര്‍വീസുകളുമായി കെഎസ്ആർടിസി
Saturday, February 3, 2024 7:21 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നു. വോള്‍വോ, ലോ ഫ്ലോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയെന്നും 2019ല്‍ കേരളം തമിഴ്നാടുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
കരാറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പം, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കും.
സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.