ല​ക്നോ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ര് കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ ബ​ന്ധു വെ​ടി​വ​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

ഫ​രീം ഖാ​ൻ (40), ഹ​ഞ്ചാ​ല (17), മു​നീ​ർ അ​ഹ​മ്മ​ദ് (50) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മറ്റ്​ണ്ട് പേ​ർ​ക്കും പ​രി​ക്കു​ണ്ട്. ഫ​രീം ഖാ​നും ബ​ന്ധു​വും ത​മ്മി​ൽ ഭൂ​മി​യെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സ്ഥ​ലം അ​ള​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ബ​ന്ധു​വു​മാ​യി ഇ​യാ​ൾ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഖാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രേ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.