ഗ്യാൻവാപി മസ്ജിദിൽ പൂജകൾ തുടരാം
Friday, February 2, 2024 6:36 PM IST
വാരാണസി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജകൾ തുടരാം. വാരാണസി ജില്ലാ കോടതി ഉത്തരവിൽ ഇടക്കാല സ്റ്റേ വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി അംഗീകരിച്ചില്ല. പ്രദേശത്ത് ക്രമസമാധനം ഉറപ്പാക്കാൻ സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി.
ഹര്‍ജികളില്‍ ഭേദഗതിവരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് ഹൈക്കോടതി ആറിന് വീണ്ടും പരിഗണിക്കും.
ഗ്യാൻവാപി മസ്ജിദിനു താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് കഴിഞ്ഞ ദിവസം വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിനുപിന്നാലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവ്യാപി മസ്ജിദിൽ കാശിവിശ്വനാഥ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂജകൾ നടത്തിയിരുന്നു.
വ്യാസ് നിലവറയിലായിരുന്നു പൂജ. 31 വർഷത്തിനുശേഷമാണ് വ്യാസ് നിലവറ തുറക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നാഗേന്ദ്ര പാണ്ഡെ പറഞ്ഞു.