"തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ്
Friday, February 2, 2024 1:58 PM IST
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പ്രസ്താവനയില്‍ അറിയിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും താരം വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയും തമിഴ്നാടിന്റെ സംസ്ഥാന അവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകും. രാഷ്ട്രീയം തനിക്ക് ഹോബിയല്ല. ഏറെക്കാലമായി തന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിന് വേണ്ടിയായിരുന്നെന്നും വിജയ് പ്രതികരിച്ചു.
.