ന്യൂഡൽഹി: മോ­​ദി ഭ­​ര­​ണ­​ത്തി​ല്‍ രാ​ജ്യം മു­​ന്നോ­​ട്ട് കു­​തി­​ക്കു­​ക­​യാ­​ണെ​ന്ന് ധ­​ന­​മ­​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. രാ­​ജ്യ­​ത്ത് അ­​ഴി​മ­​തി ഇ​ല്ലാ­​താ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ര്‍­​ഹ­​ത­​യു­​ള്ള എ​ല്ലാ­​വ­​രി­​ലേ​ക്കും വി­​ക­​സ­​ന­​മെ­​ത്തി­​ച്ചെ​ന്നും ധ­​ന­​മ​ന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

2024ല്‍ ​വ​ന്‍ ഭൂ­​രി­​പ­​ക്ഷ­​ത്തോ­​ടെ ബി­​ജെ­​പി അ­​ധി­​കാ­​ര­​ത്തി­​ലെ­ത്തും. മി​ക​ച്ച ജ​ന​പി​ന്തു​ണ​യോ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ക­​ഴി­​ഞ്ഞ പ­​ത്ത് വ​ര്‍​ഷ­​ത്തെ നേ­​ട്ട­​പ്പ​ട്ടി­​ക അ­​വ­​ത­​രി­​പ്പി​ച്ചു­​കൊ­​ണ്ടാ­​യി­​രു­​ന്നു ര​ണ്ടാം മോ­​ദി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ​സാ­​ന ബ​ജ­​റ്റ് അ­​വ­​ത­​ര​ണം. തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍ ക­​ണ്ടു­​ള്ള ജ­​ന­​പ്രി­​യ പ്ര­​ഖ്യാ­​പ​ന­​ങ്ങ­​ളൊ​ന്നും ബ­​ജ­​റ്റി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്നി​ല്ല.