ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹിന്ദു വിഭാഗം
Thursday, February 1, 2024 9:15 AM IST
ലക്നോ: യുപിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തി ഹിന്ദു വിഭാഗം. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ഇവിടെയെത്തി ആരതി നടത്തിയത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
മസ്ജിദിലെ നിലവറകള്‍ക്കുള്ളില്‍ ഹിന്ദു ദേവതമാരുടെ വിഗ്രഹങ്ങള്‍ അടക്കം ഉണ്ടെന്നാണ് നേരത്തേ ഹിന്ദു വിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മസ്ജിദിന് താഴെ തെക്കുവശത്തുള്ള നിലവറകളില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതിയാണ് ബുധനാഴ്ച അനുമതി നല്‍കിയത്.
ഇതിന് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂജാരി ഇവിടെയെത്തി ആരതി നടത്തിയത്.
ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആളുകൾ ദര്‍ശനത്തിന് ഉള്‍പ്പെടെ എത്താന്‍ സാധ്യതയുള്ളതിനാല്‍ പരിസരം കനത്ത സുരക്ഷാ വലയത്തിലാണ്.