ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്ന് ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് കുറയും
Wednesday, January 31, 2024 8:10 PM IST
കോഴിക്കോട്: കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് യാത്രാ ടിക്കറ്റ് നിരക്ക് കുറയുമെന്ന് മന്ത്രി വി. അബ്ദു റഹ്മാൻ. ഇത് സംബന്ധിച്ച് കേന്ദ്രം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് മേൽ ചുമത്തിയിരിക്കുന്ന തുകയിൽ 40,000 രൂപ കുറവ് വരുത്താം എന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. യാത്രാ നിരക്ക് വർധനയിൽ സംസ്ഥാന സർക്കാരിനെ പഴിക്കുന്ന മുസ്ലീം ലീഗിന്റെ നിലപാട് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ നേരത്തേ തന്നെ കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി അനുകൂലമായ തീരുമാനം ഉറപ്പ് നൽകിയതായി ലീഗ് എംപിമാർ വ്യക്തമാക്കി. യാത്രാ നിരക്ക് വർധനയിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം എന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി ലീഗ് നേതാക്കൾ അറിയിച്ചു.