അളവ്, തൂക്ക പരാതികളിൽ നടപടികൾ വേഗത്തിലാക്കണം: മന്ത്രി ജി.ആർ. അനിൽ
Tuesday, January 30, 2024 9:26 PM IST
തിരുവനന്തപുരം: അളവും തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിനു സാധിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ.
പരിമിതമായ ജീവനക്കാരുടെ കാര്യക്ഷമത ശേഷി വിനിയോഗിച്ചാണ് വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണ, വിൽപ്പന, റിപ്പയർ ലൈസൻസികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി അളവു തൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പു വരുത്തണം.
ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ 69 ലക്ഷം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ 17,000 അപേക്ഷകളൊഴികെ മുഴുവൻ പരിഹരിക്കാൻ പരിമിതമായ ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.