ദൗത്യം ആരംഭിച്ച് ജപ്പാന്റെ "സ്ലിം'
Tuesday, January 30, 2024 4:26 AM IST
ടോക്കിയോ: ജപ്പാന്റെ ചാന്ദ്രദൗത്യമായ ‘സ്ലിം’ ശാസ്ത്രീയ ദൗത്യം പുനരാരംഭിച്ചതായി ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി അറിയിച്ചു. സ്ലിംമ്മുമായി ആശയവിനിമയം സ്ഥാപിക്കാൻ സാധിച്ചതായും ഏജൻസി വ്യക്തമാക്കി.
വരും നാളുകളിൽ ചന്ദ്രന്റെ പടിഞ്ഞാറു ഭാഗത്ത് സൂര്യപ്രകാശം എത്തുന്നതോടെ വൈദ്യുതി ഉത്പാദനം പ്രതീക്ഷിച്ചപോലെയാകുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ, ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ തലകീഴായി മറിഞ്ഞ സ്ലിമ്മിന്റെ വൈദ്യുതി ഉത്പാദനം നിലച്ചിരുന്നു. കഴിഞ്ഞ ജനുവരി 20 നാണ് ജപ്പാന്റെ ചന്ദ്ര ദൗത്യം വിജയകരമായി പരിയവേക്ഷണം നടത്തിയത്.